Latest NewsNewsIndia

പോക്‌സോ നിയമലംഘനം: രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ

ഇന്ത്യയിലെ നിയമം അനുസരിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാത്രമല്ല ആ കുട്ടിയെ തിരിച്ചറിയാൻ സഹായിക്കുന്ന യാതൊന്നും ഇന്റർനെറ്റിൽ ഷെയർ ചെയ്യുവാൻ പാടില്ല

ന്യൂഡൽഹി : ഡൽഹിയിൽ പീഡനത്തിന് ഇരയായി മരണപ്പെട്ട ഒൻപതു വയസുകാരിയുടെ ബന്ധുക്കളോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. ട്വിറ്ററിന്റെ നിയമങ്ങൾ പാലിച്ചിട്ടില്ലെന്ന കാരണത്തലാണ് ട്വീറ്റ് നീക്കം ചെയ്തിരിക്കുന്നത്.

ബുധനാഴ്ച പെൺകുട്ടിയുടെ ബന്ധുക്കളെ ചെന്ന് കണ്ട രാഹുൽ തങ്ങളുടെ മകൾക്ക് നീതി ലഭിക്കണമെന്ന് ആ മാതാപിതാക്കൾ തങ്ങളുടെ കണ്ണുനീരിലൂടെ പറയുന്നുവെന്ന് ഹിന്ദിയിൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയിലെ നിയമം അനുസരിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാത്രമല്ല ആ കുട്ടിയെ തിരിച്ചറിയാൻ സഹായിക്കുന്ന യാതൊന്നും ഇന്റർനെറ്റിൽ ഷെയർ ചെയ്യുവാൻ പാടില്ല. പോക്‌സോ  വകുപ്പ് അനുസരിച്ചുള്ള കുറ്റമാണിത്. ഇതോടെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ട്വിറ്റർ നീക്കിയിരിക്കുന്നത്.

Read Also  :  മെസ്സി പി എസ് ജിയിലേക്കെന്ന് റിപ്പോർട്ട്: ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ

അതേസമയം, പീഡനത്തിന് ഇരയായ കുട്ടിയുടെ ബന്ധുക്കളെ വെളിപ്പെടുത്തുന്ന തരത്തിൽ ഫോട്ടോ ഇട്ട അന്ന് മുതൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ രാഹുലിനെതിരെ ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button