KeralaLatest NewsNews

വളർത്താൻ കഴിയില്ല: പിഞ്ചു കുഞ്ഞിനെ കെഎസ്ആർടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ

കൊച്ചി : പിഞ്ചു കുഞ്ഞിനെ കെഎസ്ആർടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ.
മഴുവന്നൂർ തട്ടാംമുകളിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു.

ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് രാവിലെ 11 മണിയോടെ കുഞ്ഞിനെ കെഎസ്ആർടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞത്. ഇവർക്ക് നാലു മക്കളുണ്ടെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തതിനാലാണ് ചെയ്തതെന്നാണ് ഇവർ പറയുന്നത്. സംഭവത്തിൽ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button