KeralaNattuvarthaLatest NewsNews

ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ല: സുരേഷ് ഗോപി

കാക്കിയിട്ടാല്‍ എന്തുമാകാമെന്ന ധാരണ തെറ്റ്

ചടയമംഗലം : കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് മധ്യവയസ്കന് പോലീസ് പിഴചുമത്തിയത് ചോദ്യംചെയ്ത ഗൗരി നന്ദയ്‌ക്ക് പിന്തുണയുമായി എംപി സുരേഷ് ഗോപി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഗൗരിനന്ദയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ അറിയിച്ചത്. ഗൗരിയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

കാക്കിയിട്ടാല്‍ എന്തുമാകാമെന്ന ധാരണ തെറ്റാണെന്നും അനീതി കണ്ടാല്‍ ഇനിയും പ്രതികരിക്കണമെന്നും അദ്ദേഹം ഗൗരി നന്ദയോട് പറഞ്ഞു. ബാങ്കില്‍ ക്യൂ നിന്ന ഇളമ്പഴന്നൂര്‍ സ്വദേശിയായ തൊഴിലുറപ്പ് തൊഴിലാളിക്ക് സാമൂഹിക അകലം പാലിച്ചില്ല എന്നപേരിലാണ് ചടയമംഗലം പോലീസ് പിഴ ചുമത്തിയത്.

ഇത് പതിനെട്ടുകാരിയായ ഗൗരി നന്ദ ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് അതിക്രമത്തിനെതിരെ ഗൗരിനന്ദ പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സംഭവത്തെത്തുടർന്ന് ഗൗരി നന്ദയ്‌ക്കെതിരെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് ചടയമംഗലം പോലീസ് കേസ് എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button