COVID 19Latest NewsKeralaNattuvarthaNews

പ്രവാസികളെ പിഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളം: റാപ്പിഡ് ടെസ്റ്റിന് കൊള്ളവില

ശം​ഖും​മു​ഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് കൊള്ളവില. 3400 രൂ​പ​യാ​ണ് ഇവിടെ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. സം​സ്ഥാ​ന​ത്തെ മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ 2490 രൂ​പയാണ് റാ​പ്പി​ഡ് ആ​ര്‍.​ടി.​പി.​ആ​ര്‍ ടെസ്റ്റിന് ഈടാക്കുന്നത്. വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ ടെസ്റ്റ്‌ നിർബന്ധമായത് കൊണ്ട് തന്നെ അമിത വില നൽകേണ്ടി വരികയാണ് യാത്രക്കാർക്ക്.

Also Read:മെസിയുടെ പ്രതിഫലം നിശ്ചയിച്ച് പിഎസ്ജി: ഓരോ മിനിറ്റും പൊന്നും വില

സ​ര്‍ക്കാ​ര്‍ ഇതുവരേയ്ക്കും റാ​പ്പി​ഡ് ആ​ര്‍.​ടി.​പി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക് നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടി​ല്ല. അത്‌ തന്നെയാണ് ഇത്തരത്തിൽ നിരക്ക് വർധിപ്പിക്കാൻ ഏജൻസികളെ സഹായിക്കുന്നതും. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക് പോ​കു​ന്ന​തി​നെ​ക്കാ​ള്‍ അ​ധി​ക ടി​ക്ക​റ്റ് നി​ര​ക്കാ​ണ് എ​യ​ര്‍ലൈ​ന്‍സു​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്​ യാ​ത്ര​ക്കാ​രി​ല്‍നി​ന്ന്​ ഈ​ടാ​ക്കു​ന്ന​തെന്നും പരാതിയുണ്ട്. അതുകൊണ്ട് തന്നെ പലരും ഇപ്പോൾ നെടുമ്പാശ്ശേരി എയർപോർട്ടിനെയാണ് ആശ്രയിക്കുന്നത്.

അതേസമയം, റാപ്പിഡ് ടെസ്റ്റിന്റെ കൊള്ളവിലയ്ക്കെതിരെ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് മൂലം നാട്ടി​ല്‍ അ​ക​പ്പെ​ട്ട പ്ര​വാ​സി​ക​ള്‍ കാ​ത്തി​രി​​പ്പി​നൊ​ടു​വി​ല്‍ ജോ​ലി സ്ഥ​ല​ത്തേ​ക്ക്​ മ​ട​ങ്ങുമ്പോഴാണ് ഈ അമിത നിരക്ക് വിലങ്ങു തടിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button