Latest NewsUAEGulf

പ്രവാസികള്‍ക്ക് യുഎഇ വിമാന കമ്പനികളുടെ അറിയിപ്പ്, തിരിച്ച് പോക്ക് വീണ്ടും നീളുമെന്ന് സൂചന

ദുബായ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്കില്‍ യുഎഇ ഇളവ് പ്രഖ്യാപിച്ചെങ്കിലും പ്രവാസികളുടെ തിരിച്ച് പോക്ക് സംബന്ധിച്ച് പ്രതിസന്ധി തുടരുന്നു. ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് രാജ്യത്തെ വിമാന കമ്പനികള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം യുഎഇ  ഈ തീരുമാനത്തില്‍ ഏത് സമയവും മാറ്റം വരുത്തിയേക്കാമെന്നാണ് യുഎഇ വിമാന കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും വ്യക്തമാക്കുന്നത്.

Read Also : ടോക്കിയോ ഒളിമ്പിക്‌സിന് വര്‍ണാഭമായ സമാപനം , ഇനി അടുത്ത ഒരുക്കം പാരീസിലേയ്ക്ക്

പാകിസ്താനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള പ്രവാസികളില്‍ സിനോഫാം, അസ്ട്രാസെനേക്ക, മോഡേണ, സ്പുട്‌നിക്, ഫൈസര്‍ എന്നീ വാക്‌സിനുകള്‍ എടുത്തവര്‍ക്കും നിലവില്‍ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ല. കഴിഞ്ഞ ആഴ്ച മുതലാണ് ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഭാഗികമായി നിബന്ധനകളോടെ യുഎഇ പ്രവേശനം അനുവദിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റിലെ അപ്‌ഡേറ്റുകള്‍ പരിശോധിക്കാനാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.

യുഎഇയില്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടുള്ള യുഎഇ താമസ വിസയുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളതെന്നാണ് വിമാന കമ്പനികള്‍ നല്‍കുന്ന അറിയിപ്പ്. യുഎഇയില്‍ വെച്ച് തന്നെ രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ച് യുഎഇയിലെ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങള്‍ നല്‍കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ പ്രവേശനാനുമതി നല്‍കുന്നത്.

ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച താമസ വിസയുള്ള നിരവധി പേര്‍ ഇക്കാര്യത്തില്‍ സംശയവുമായി രംഗത്തെത്തിയതോടെയാണ് വിമാന കമ്പനികള്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button