Latest NewsNews

പശുക്കളുടെ കാര്യത്തിലുള്ള ശ്രദ്ധയും കരുതലും സ്ത്രീകളുടെ കാര്യത്തില്‍ കാണിക്കുന്നുണ്ടോ? വിമർശനവുമായി ഹൈക്കോടതി

പഞ്ചയ്ക്ക് മേല്‍ ചുമത്തിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിയമം റദ്ദാക്കി

അഹമ്മദാബാദ്: പശുക്കളുടെ കാര്യത്തിലുള്ള ശ്രദ്ധയും കരുതലും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ കാണിക്കുന്നുണ്ടോയെന്ന് കളക്ടറോട് ഗുജറാത്ത് ഹൈക്കോടതി. ഗീര്‍ സോമനാഥ് ജില്ലാ കലക്ടറോടാണ് ജസ്റ്റിസ് പരേഷ് ഉപാധ്യായയുടെ ചോദ്യം. ഇക്കാര്യത്തില്‍ ഈ മാസം 13നകം വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി വ്യക്കമാക്കി.

വെള്ളം കുടിക്കാന്‍ പറ്റാത്ത വിധത്തില്‍ സ്വന്തം പശുക്കളെ കെട്ടിയിട്ടുവെന്നു ആരോപിച്ചു അസ്പക് പഞ്ചയെന്ന ആളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. വളര്‍ത്തുമൃഗപീഡന നിയമ പ്രകാരമാണ് അസ്പക് പഞ്ച അറസ്റ്റിലായത്. രണ്ട് പൊലീസ് കേസുകള്‍ ഉള്ള ഇയാൾക്ക് എതിരെ കലക്ടര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തുകയും ‘ക്രൂരനായ മനുഷ്യന്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കോടതിയുടെ വിമർശനം.

പഞ്ചയ്ക്ക് മേല്‍ ചുമത്തിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിയമം റദ്ദാക്കിയ കോടതി, ഈ നിയമം ചുമത്താന്‍ ആധാരമായ കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. പഞ്ചയെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. കൂടാതെ ഗോക്കള്‍ക്ക് ലഭിക്കുന്ന അതേ പരിരക്ഷ ജനങ്ങള്‍ക്കും ലഭിക്കുന്നുണ്ടോയെന്ന് രേഖാമൂലം അറിയിക്കാനും കളക്ടരോട് കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button