COVID 19KeralaLatest NewsNews

കോ​വി​ഡ്​ മാ​ന​ദ​ണ്ഡലം​ഘനം: കേരളത്തിന്റെ ഖ​ജ​നാ​വി​ലെ​ത്തി​യ​ത് 55 കോ​ടി രൂ​പ

വൈറസ് ബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കിയിരിക്കുകയാണ്

തി​രു​വ​ന​ന്ത​പു​രം : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ അമ്പതു ശതമാനവും കേരളത്തിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതിദിനം ഇരുപത്തിനായിരത്തിനടത്താണ് രോഗികളുടെ എണ്ണം. വൈറസ് ബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കിയിരിക്കുകയാണ്. മാ​സ്​​ക്​ ധ​രി​ക്കാ​ത്തതു മു​ത​ല്‍ സ​മ്ബ​ര്‍​ക്ക വി​ല​ക്ക്​ ലം​ഘി​ച്ച​തി​ല്‍ വ​രെ കേ​സു​ക​ളും പി​ഴ​യും പോലീസ് എടുത്തു തുടങ്ങിയതോടെ കേരളത്തിന്റെ ഖ​ജ​നാ​വി​ലെ​ത്തി​യ​ത് കോടികൾ.

മേ​യി​ല്‍ 2.60 ല​ക്ഷം പേ​ര്‍​ക്കാ​ണ്​ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ പി​ഴ കി​ട്ടി​യ​തെ​ങ്കി​ല്‍ ജൂ​ണി​ല്‍ ഇ​ത്​ മൂ​ന്ന്​ ല​ക്ഷ​മാ​യി. ജൂ​ലൈ​യിൽ 4.34 ല​ക്ഷമാണ് മാസ്ക് ധരിക്കാത്തവർ. ഇതിനെ തുടർന്നുള്ള പിഴയിലൂടെ 55 കോ​ടി രൂ​പ​യാ​ണ്​ ഖ​ജ​നാ​വി​ലെ​ത്തി​യ​ത്. പ​ല കു​റ്റ​ങ്ങ​ള്‍​ക്കും 1000 മു​ത​ല്‍ 3000 രൂ​പ​വ​രെ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം മാ​സ്​​ക്​ ലം​ഘ​ന​മൊ​ഴി​കെ മ​റ്റ്​ കു​റ്റ​ങ്ങ​ളി​ല്‍ ആ​കെ എ​ത്ര കി​ട്ടി​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ തു​ക ല​ഭ്യ​മ​ല്ല. ‘കോ​വി​ഡ്​ മാ​ന​ദ​ണ്ഡ ലം​ഘ​ന’​മെ​ന്ന നി​ല​യി​ലാ​ണ്​ പോലീസ് പെ​റ്റി​യെ​ഴു​തു​ന്ന​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച​തി​ന്​ മേ​യി​ല്‍ സം​സ്​​ഥാ​ന​ത്താ​കെ 80964 കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തത്. ജൂ​ണി​ല്‍ 1.38 ലക്ഷം കേസുകളും ജൂ​ലൈ​യി​ല്‍ 2.20 ല​ക്ഷം കേസുകളും രജിസ്റ്റർ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button