NattuvarthaLatest NewsKeralaNewsIndia

ഡോക്ടമാരെ അക്രമിച്ചാൽ ഇനി പുറം ലോകം കാണില്ല: കടുത്ത നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കുമെന്നും പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read:താടിയ്ക്ക് വയ്ക്കാനുള്ളതല്ല, മാസ്ക് എല്ലാവർക്കും ബാധകമാണ്: സ്പീക്കർക്കൊപ്പം ഷംസീറിനെ വിമർശിച്ച് ജനങ്ങളും

കാഷ്വാലിറ്റികളിലും ഒ.പികളിലും സിസിടിവി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ്പോസ്റ്റുമായി ബന്ധപ്പെടുത്തണം. അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. ഒ.പി.കളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ഇനി മുതല്‍ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി ചർച്ചയിൽ നിർദ്ദേശിച്ചു.

നിലവിലുള്ള സെക്യൂരിറ്റി ജീവനക്കാരെ ഒഴിവാക്കേണ്ടതില്ല. ആശുപത്രി വികസനസമിതികള്‍ ഇക്കാര്യം ശ്രദ്ധിക്കണം. സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. മെഡിക്കല്‍കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജന്‍സികളുടെ കാലാവധി തീരുന്ന മുറക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് വലിയ തോതിലുള്ള അക്രമമാണ് ഡോക്ടർമാർക്കെതിരെ നടക്കുന്നത്. അടുത്ത കാലങ്ങളിലായി സമാനമായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button