Latest NewsNewsIndia

കശ്മീരില്‍ ഭീകരാക്രമണം : ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയിബ

ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ ബിജെപി നേതാവും ഭാര്യയും കൊല്ലപ്പെട്ടു. കുല്‍ഗാമിലെ ബിജെപിയുടെ കിസാന്‍ മോര്‍ച്ച പ്രസിഡന്റ് ഗുലാം റസൂല്‍ ദാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ ലാല്‍ ചൗക്ക് പ്രദേശത്ത് ദമ്പതികള്‍ക്ക് നേരെ ഭീകരര്‍ വെടിയിതിര്‍ക്കുകയായിരുന്നു. ഗുലാം റസൂല്‍ ദാര്‍ സര്‍പഞ്ച് അനന്ത്നാഗിന്റെ പാര്‍ട്ടി ജില്ലാ പ്രസിഡന്റു കൂടിയാണ്.

Read Also : ശരണ്യ ശശിയുടെ നിര്യാണം വേദനാജനകം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

ആക്രമണത്തിന് ശേഷം ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ ലഷ്‌കറെ ത്വയിബയാണെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകള്‍ക്ക് മുമ്പ് താഴ്‌വരയിലെ പൂഞ്ച് ജില്ലയിലെ ഒരു ഒളിത്താവളത്തില്‍ നിന്ന് സുരക്ഷാ സേന ഒരു വലിയ ആയുധ ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button