Latest NewsIndia

പോലീസുകാരുടെ മാഫിയ ബന്ധം റിപ്പോർട്ട് ചെയ്തു, മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി

സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്

വിശാഖപട്ടണം: ആന്ധ്രായില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി. പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസുകാരുടെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം.

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചെന്നകേശവലുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട് . ഞായറാഴ്ച കൊല്ലപ്പെട്ട ചെന്നകേശവലുവിന്‍റെ മൃതദേഹം ഇന്ന് പുലര്‍ച്ചയോടെ കണ്ടെത്തി.

അതേസമയം ഇദ്ദേഹത്തെ കുത്തി കൊലപ്പെടുത്തിയ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കേസന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button