Latest NewsNewsFootballSports

മെസി പിഎസ്ജിയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

പാരീസ്: ബാഴ്‌സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എൽ ക്വിപ്പെ റിപ്പോർട്ട് ചെയ്തു. മെസിയുമായി കരാറിലെത്തിയ കാര്യം പിഎസ്ജി ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നും എൽ ക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് വർഷത്തെ കരാറാണ് മെസിയ്ക്ക് മുന്നിൽ പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെസിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി അധികൃതർ. ആഴ്ചയിൽ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാൽ പ്രതിവർഷം 40 മില്യൺ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

Read Also:- മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം അതീവ ഗുരുതരാവസ്ഥയിൽ

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നൽകും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാർ ഒപ്പിടുന്ന സമയത്ത് നൽകുന്ന തുകയും ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button