Latest NewsKeralaNews

അഗതി മന്ദിരങ്ങളിലെ അന്തേവാസികളെ കൈവിട്ട് പിണറായി സര്‍ക്കാര്‍

അന്തേവാസികളുടെ സാമൂഹ്യ പെന്‍ഷന്‍ നിര്‍ത്തലാക്കിയ നടപടിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം : അഗതി മന്ദിരങ്ങളിലെ അന്തേവാസികളെ തഴഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. അനാഥ- അഗതി- വൃദ്ധ മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്കുള്ള സാമൂഹ്യ പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഗതി മന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് നടപടി. സംസ്ഥാനത്ത് ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. സംസ്ഥാനത്തെ അനാഥ- അഗതി- വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കികൊണ്ട് കഴിഞ്ഞമാസം 28നാണ് ധന വകുപ്പ് ഉത്തരവിറക്കിയത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിയ്ക്കാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്.

Read Also : ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞാൽ സിനിമ തിയറ്ററുകള്‍ തുറക്കാം: മന്ത്രി സജി ചെറിയാന്‍

സംസ്ഥാന പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് 921 അനാഥ- അഗതി മന്ദിരങ്ങളാണുള്ളത്. ഇതില്‍ 314 സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. അന്തേവാസികളെ കൈവിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. അന്തേവാസികളുടെ വ്യക്തിപരമായ ചെലവുകള്‍ക്കാണ് പെന്‍ഷന്‍ ഉപയോഗിച്ചിരുന്നതെന്നും അത് പുന: സ്ഥാപിയ്ക്കണമെന്നുമാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button