KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം: ചെറിയ പ്രദേശങ്ങൾ പോലും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന രീതിയിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. രോഗവ്യാപനമുണ്ടായാൽ പത്ത് അംഗങ്ങളിൽ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെൻമെന്റ് സോണായി കണക്കാക്കും. 100 പേരിൽ അഞ്ച് പേർക്ക് രോഗം വന്നാലും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെൻറ് നിയന്ത്രണം. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ നിയന്ത്രണം.

Read Also: ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വുന്നില്ല: മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് നിലവിൽ വാർഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതും. എന്നാൽ ഇനി മുതൽ രോഗവ്യാപനമുണ്ടെങ്കിൽ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള 566 വാർഡുകൾ അടച്ചിടുന്നു. 85 പഞ്ചായത്തുകളിലായി 566 വാർഡുകളാണ് അടച്ചിടുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള 566 വാർഡുകൾ അടച്ചിടുന്നു. 85 പഞ്ചായത്തുകളിലായി 566 വാർഡുകളാണ് അടച്ചിടുന്നത്.

Read Also: ക്ലബ്ബ് ഹൗസ്: കുട്ടികൾക്കെതിരായ മോശം പരാമർശത്തിന് പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button