NattuvarthaLatest NewsKeralaIndiaNews

പ്രതിപക്ഷ ഐക്യത്തിനായി നേതാക്കൾക്ക് വിരുന്നൊരുക്കാൻ ഒരുങ്ങി കോൺഗ്രസ്: യോഗം വിളിച്ച് സോണിയ

ഈ മാസം 20ന്​ ​വി​വി​ധ സംസ്ഥാനങ്ങളിലെ മു​ഖ്യ​മ​ന്ത്രി​മാ​രെ​യും പ്ര​തി​​പ​ക്ഷ നേ​താ​ക്ക​ളെ​യും ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​നായി സോ​ണി​യ ക്ഷ​ണി​ച്ചു

​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യം ശ​ക്​​തി​പ്പെ​ടു​ത്താ​ന്‍ ഒരുങ്ങി കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി രം​ഗ​ത്ത്. ഈ മാസം 20ന്​ ​വി​വി​ധ സംസ്ഥാനങ്ങളിലെ മു​ഖ്യ​മ​ന്ത്രി​മാ​രെ​യും പ്ര​തി​​പ​ക്ഷ നേ​താ​ക്ക​ളെ​യും ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​നായി സോ​ണി​യ ക്ഷ​ണി​ച്ചു. യോ​ഗ​ത്തി​നു പി​ന്നാ​ലെ നേ​താ​ക്ക​ള്‍​ക്കാ​യി ഡ​ല്‍​ഹി​യി​ല്‍ വി​രു​ന്ന്​ ഒ​രു​ക്കാ​നും കോ​ണ്‍​ഗ്ര​സ്​ ത​യാ​റെ​ടു​ക്കു​കയാണ്.

മു​ഖ്യ​മ​ന്ത്രി​മാ​രാ​യ മ​മ​ത ബാ​ന​ര്‍​ജി, ഉ​ദ്ധ​വ്​ താ​ക്ക​റെ , എം.​കെ സ്​​റ്റാ​ലി​ന്‍ , ഹേ​മ​ന്ത്​ സോ​റ​ന്‍ എ​ന്നി​വ​രെയും എ​ന്‍.​സി.​പി നേ​താ​വ്​ ശ​ര​ത്​ പ​വാ​ര്‍ അ​ട​ക്കം പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളെയുമാണ് സോ​ണി​യ​ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​നായി ക്ഷ​ണിച്ചിട്ടുള്ളത്.

കോ​ണ്‍​ഗ്ര​സിന്റെയും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാണ്​ പ്ര​തി​പ​ക്ഷ സ​ഖ്യം രൂ​പ​പ്പെ​ടു​ന്ന​തെ​ന്ന്​ ഉറ​പ്പു വ​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളുടെ ഭാഗമായാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മ​മ​ത ബാനർജി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യിരുന്നു. ഇതിന് പി​ന്നാ​ലെ​യാ​ണ് കോൺഗ്രസിന്റെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button