Latest NewsKeralaNattuvarthaNews

ഒടുവിൽ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി: ഡോക്ടർമാർക്കെതിരായ അക്രമ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് വീണാ ജോർജ്

ആശയക്കുഴപ്പം മൂലമാണ് അതിക്രമം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന മറുപടി നൽകിയത്

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന നിയമസഭയിലെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശയക്കുഴപ്പം മൂലമാണ് അതിക്രമം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന മറുപടി നൽകിയതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

ഡോക്ടർമാർക്കെതിരായ അക്രമ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നിയമസഭയിലെ മറുപടി ആശയക്കുഴപ്പം മൂലം സംഭവിച്ചതാനിന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിലെ രണ്ട് വിഭാഗങ്ങൾ ഉത്തരം തയ്യാറാക്കിയത് മൂലം സംഭവിച്ച പിശകാണിതെന്നും തിരുത്തിയ ഉത്തരം സഭയിൽ വയ്ക്കാൻ സ്പീക്കറുടെ അനുമതി തേടുമെന്നും വീണാ ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button