Onam 2021Onam NewsKeralaLatest NewsNews

ഓണത്തിരക്ക് ഒഴിവാക്കാൻ സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ അധികസമയം പ്രവർത്തിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ അധികസമയം പ്രവർത്തിക്കും. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം.

ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. ഇന്ന് മുതൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വി​ല്ലെ​ങ്കി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്ന് കഴിഞ്ഞ ദിവസം ഹൈ​ക്കോ​ട​തി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മാ​ന്യ​മാ​യി മ​ദ്യം വാ​ങ്ങാ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ്​ വേ​ണ്ടതെന്നുംകോടതി വാ​ക്കാ​ല്‍ നി​ര്‍​ദേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button