Latest NewsKeralaNews

വാക്സിൻ രേഖ ചോദിച്ച ബിവറേജസ് ഉദ്യോഗസ്ഥന് നേരെ മദ്യം വാങ്ങാൻ എത്തിയയാൾ വസ്ത്രം അഴിച്ചു കാട്ടിയെന്ന് പരാതി

തിരുവനന്തപുരം: മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 2 ഡോസ് വാക്സീൻ എടുത്തവർ, രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എടുത്തവർ, 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായതിന്റെ റിസൽറ്റ് കൈവശമുള്ളവർ എന്നിവർക്കു മാത്രമാണ് സർക്കാർ നിബന്ധന പ്രകാരം മദ്യശാലകളിൽ പ്രവേശനം.

Read Also : ഇത്തവണത്തെ ഓണാഘോഷങ്ങൾ ചുരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി  

അതേസമയം ആലപ്പുഴ പിച്ചു അയ്യർ ജംക്‌ഷനിലെ ബിവ്കോ മദ്യവില്പനശാലയിൽ മദ്യം വാങ്ങാൻ എത്തിയ മധ്യവയസ്കനോട് സെക്യൂരിറ്റി ജീവനക്കാരൻ രേഖ ചോദിച്ചപ്പോൾ വസ്ത്രം അഴിച്ചു കാട്ടിയെന്ന് പരാതി. കോവിഡ് വാക്സിനേഷൻ, ആർ‌ടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർ പണം വാങ്ങി മദ്യപരെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്.

അതേസമയം  സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ അധികസമയം പ്രവർത്തിക്കും. ഇന്ന് മുതൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. രേഖകൾ നിർബന്ധമാക്കിയതോടെ എല്ലാ വിൽപനശാലകളിലും വി‍ൽപന കുറഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button