Latest NewsNewsIndia

ഡെൽറ്റാ പ്ലസ് വകഭേദം: മഹാരാഷ്ട്രയിൽ മൂന്ന് മരണം

മുംബൈ: കോവിഡ് വൈറസിന്റെ ഡെൽറ്റാ പ്ലസ് വകഭേദം മൂലം മഹാരാഷ്ട്രയിൽ മൂന്ന് മരണങ്ങൾ. രത്നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. സംസ്ഥാനത്ത് ഡെൽറ്റാ പ്ലസ് വകഭേദം മൂലമുള്ള കേസുകൾ 65 ആയി ഉയർന്നു. മഹാരാഷ്ട്ര ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം 20 പേർക്കാണ് ഡെൽറ്റാ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read Also: ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിർത്തരുത്, അവരാവും ആപൽ ഘട്ടങ്ങളിൽ നമ്മുടെ രക്ഷക്കെത്തുക : കൃഷ്ണകുമാർ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 20 രോഗികൾക്കാണ് ഡെൽറ്റാ പ്ലസ് പോസിറ്റീവായത്. പുതിയതായി രോഗബാധ തിരിച്ചറിഞ്ഞ 20 രോഗികളിൽ ഏഴ് പേർ മുംബൈയിലാണ്. പുണൈയിൽ മൂന്ന്, നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാൽഘർ എന്നിവിടങ്ങളിൽ രണ്ട് വീതം, ചന്ദ്രാപുരിലും അകോലയിലും ഓരോ രോഗികളുമാണുള്ളത്. 19 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് ഡെൽറ്റാ പ്ലസ് വൈറസ് ബാധിച്ചവരിൽ അധികവും. 46 മുതൽ 60 വയസു വരെയുള്ള പ്രായമുള്ളവരിൽ 17 രോഗികളുണ്ട്. 18 വയസ്സിന് താഴെയുള്ള പേർക്കും 60 വയസ്സിന് മുകളിലുള്ള എട്ട് പേർക്കും ഡെൽറ്റ പ്ലസ് ബാധിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Read Also: മീൻകുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തുതന്നെ കച്ചവടം തുടരും: പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അൽഫോൺസ

shortlink

Related Articles

Post Your Comments

Related Articles


Back to top button