KeralaLatest NewsIndiaNewsInternational

ചരക്കുകപ്പല്‍ രണ്ടായി പിളര്‍ന്നു, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് എണ്ണപരന്നു: വീഡിയോ

കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി

ടോക്യോ: ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച്‌ രണ്ടായി പിളര്‍ന്നു. കപ്പലില്‍ നിന്നും ചോര്‍ന്ന എണ്ണ കടലിൽ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നു. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. കടലിൽ എണ്ണ ചോരുന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടി. ജപ്പാന്റെ വടക്കന്‍തീരത്തെ ഹചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ചാണ് അപകടം നടന്നത്.

പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്. ചൈന, ഫിലിപീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നതെന്നും കപ്പലിലെ മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായും ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് പെട്രോള്‍ ബോട്ടുകളും മൂന്ന് എയര്‍ക്രാഫ്റ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button