Latest NewsFootballNewsSports

പിഎസ്ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും

പാരീസ്: ലീഗ് വണ്ണിൽ പിഎസ്ജിയ്ക്കായി സൂപ്പർ താരം ലയണൽ മെസി ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തിൽ തന്നെ പിഎസ്ജി മെസിയെ കളത്തിലിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫ്രാൻസിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കാണികൾക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ പാരീസ് സെന്റ്-ജർമ്മൻ സ്‌ട്രാസ്ബർഗിനെ നേരിടും.

മെസിയെ കൂടാതെ റയൽ മാഡ്രിഡ് വിട്ട സെർജിയോ റാമോസ്, അഷ്‌റഫ് ഹാകിമി, ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻ ലൂയിജി ഡൊന്നരൂമ, ജോർഗിനോ വിൻദാലം എന്നിവരും പിഎസ്ജിക്കായി ഇന്ന് അരങ്ങേറും. സീസണിലെ ആദ്യ ഹോം മത്സരത്തിൽ മെസിയെ കളത്തിൽ ഇറക്കാനാണ് സാധ്യത. നെയ്മർ, കിലിയൻ എംബാപ്പെ മെസി ത്രയത്തിന്റെ പ്രകടനങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.

Read Also:- വില്ലനായി ആൻഡേഴ്സൻ: ലോർഡ്സിൽ രണ്ടാം ദിനം തകർന്നടിഞ്ഞ് ഇന്ത്യ

ആഴ്ചയിൽ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാൽ പ്രതിവർഷം 40 മില്യൺ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും. ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button