Latest NewsFootballNewsSports

ലാ ലിഗയിൽ ആദ്യ ജയം സ്വന്തമാക്കി വലൻസിയ: റയൽ ഇന്നിറങ്ങും

മാഡ്രിഡ്: ലാ ലിഗ 2021-22 സീസണിലെ ആദ്യ വിജയം വലൻസിയയ്ക്ക്. ഗെറ്റാഫയെയാണ് വലൻസിയ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്ന വലൻസിയയുടെ വിജയം. 11-ാം മിനിറ്റിൽ കാർലോസ് സോളാറാണ് പെനാൽറ്റി ഗോളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്നാം മിനിറ്റിൽ വലൻസിയയുടെ ഹ്യൂഗോ ഗുല്ലാമൊൻ ചുവപ്പ് കാർഡ് പുറത്തുപോയതോടെ പത്തു പേരുമായാണ് വലൻസിയ മത്സരം പൂർത്തിയാക്കിയത്.

അതേസമയം, റയൽ മാഡ്രിഡ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. രാത്രി 1.30ന് ആരംഭിക്കുന്ന മത്സരത്തിൽ അലാവസാണ് എതിരാളി. നായകൻ സെർജിയോ റാമോസും പരിശീലകൻ സിനദിൻ സിദാനും ടീം വിട്ട ശേഷമുള്ള ആദ്യ സീസണിനാണ് റയൽ തയ്യാറെടുക്കുന്നത്.

മുൻനിര താരങ്ങളുടെ പരിക്കിൽ തുടക്കം പിഴയ്ക്കുമോ എന്ന ആശങ്കയിലാണ് റയൽ മാഡ്രിഡ്. ടോണി ക്രൂസ്, ഡാനി കാർവഹൽ, കരീം ബെൻസെമ, ഫെർലൻഡ് മെൻഡി, തുടങ്ങിയവർക്കെല്ലാം അലാവെസുമായുള്ള നാളത്തെ മത്സരം നഷ്ടമായേക്കും.

Read Also:- ലോർഡ്സിൽ ഇന്ത്യൻ മധ്യനിരയുടെ തകർച്ചയെ കളിയാക്കി ട്രോൾ പൂരം

നിലവിലെ ചാമ്പ്യന്മാരായ അത്ലാന്റിക്കോ മാഡ്രിഡും ബാഴ്‌സലോണയും ഞായറാഴ്ചയാണ് കളത്തിലിറങ്ങുക. ബാഴ്‌സലോണ റയൽ സോസിദാദിനെയും അത്ലാന്റിക്കോ മാഡ്രിഡ് സെൽറ്റാ വിഗോയെയും നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button