Latest NewsNewsFootballSports

ബുണ്ടസ് ലീഗയിൽ വീണ്ടും ചരിത്രമെഴുതി ലെവൻഡോവ്സ്കി

മ്യൂണിക്: ബുണ്ടസ് ലീഗയിൽ വീണ്ടും ചരിത്രമെഴുതി പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി. തുടർച്ചയായ ഏഴാം സീസണിലും ഓപ്പണിംഗ് മാച്ചിൽ ഗോളടിച്ചാണ് ബുണ്ടസ് ലീഗ റെക്കോർഡ് ലെവൻഡോവ്സ്കി സ്വന്തം പേരിലാക്കിയത്. ബുണ്ടസ് ലീഗയിൽ തുടർച്ചയായ നാലു സീസണിലും ടോപ് സ്‌കോറർ ആയിട്ടുണ്ട് ലെവൻഡോവ്സ്കി.

കഴിഞ്ഞ സീസണിൽ 41 ഗോളുകൾ അടിച്ച് ഇതിഹാസ താരം ജെർദ് മുള്ളറിന്റെ റെക്കോർഡും ലെവൻഡോവ്സ്കി മറികടന്നിരുന്നു. കഴിഞ്ഞ സീസണിൽ അവസാനിച്ചിടത്ത് നിന്ന് തന്നെ ലെവൻഡോവ്സ്കി ഈ സീസണിലും ഗോൾ വേട്ട ആരംഭിച്ചു.

Read Also:- ലാ ലിഗയിൽ ആദ്യ ജയം സ്വന്തമാക്കി വലൻസിയ: റയൽ ഇന്നിറങ്ങും

സീസണിലെ ആദ്യ മത്സരത്തിലെ 42-ാം മിനിറ്റിൽ കിമ്മിഷിന്റെ പാസിൽ ഗോളടിച്ചെങ്കിലും ജൂലിയൻ നാഗെൽസ്മാന്റെ കീഴിൽ കന്നിയങ്കത്തിന് ഇറങ്ങിയ ബയേണിന് ജയം നേടാനായില്ല. സ്വിറ്റ്‌സാർലാന്റിന്റെ യാൻ സോമറിന്റെ മികച്ച പ്രകടനമാണ് ബയേണിന് സമനില സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button