Onam 2021Onam History

ഉത്രാടനാളിൽ തുടങ്ങുന്ന ‘ഓണം തുള്ളൽ‘

ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ്‌‍ ആദ്യപ്രകടനം

ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ഓരോ മലയാളിയും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലമായി കണക്കാക്കുന്ന ഓണത്തെ പൂക്കളമിട്ടാണ് വരവേൽക്കുന്നത്. വസന്തം വീട്ടുമുറ്റത്ത് പൂക്കളത്തിലൂടെ അടയാളപ്പെടുത്തുന്നത്തിൽ തുടങ്ങുന്ന മലയാളികളുടെ ആഘോഷത്തിൽ ഓണനാളിലെ ചില പ്രധാന കലകളെക്കുറിച്ചു അറിയാം.

വേലൻ തുള്ളൽ എന്നൊരു കലയുണ്ട്. ‘ഓണം തുള്ളൽ‘ എന്നു കൂടി പേരുള്ള ഈ കല ഓണക്കാലത്തു മാത്രമാണ്‌‍ നടത്താറുള്ളത്. വേല സമുദായത്തിൽപ്പെട്ടവരാണ്‌‍ ഇത് അവതരിപ്പിക്കുന്നത്. ഉത്രാടനാളിലാണ്‌‍ ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു.

read also: തൃക്കാക്കരയപ്പനും മഹാബലിയും: തിരുവോണനാളിലെ പ്രധാന ചടങ്ങുകൾ

ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ്‌‍ ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ്‌‍ സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു. പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്ന രീതിയിലാണ് വേലൻ തുള്ളൽ അവതരിപ്പിക്കുന്നത്.

ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button