KeralaLatest NewsNews

കുത്തിവെപ്പെടുക്കാൻ സൂചിയില്ല: വാക്സീനേഷൻ ക്യാമ്പ് മുടങ്ങിയതിൽ പ്രതിഷേധിച്ച് യുഡിഎഫ്

സൗജന്യ വാക്സീനേഷന് സംസ്ഥാന സർക്കാരിനും കോർപ്പറേഷനും വ്യക്തമയ നയമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റം ജനത്തെ ബുദ്ധിമുട്ടിക്കുന്നുവെന്നും യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി

കൊച്ചി: കുത്തിവെപ്പെടുക്കാൻ സൂചിയില്ലാതെ വന്നതോടെ കൊച്ചി കോർപ്പറേഷനിൽ വാക്സീനേഷൻ ക്യാമ്പ് മുടങ്ങി. കോർപ്പറേഷന്റെ സ്പെഷൽ വാക്സീനേഷൻ ഡ്രൈവാണ് മുടങ്ങിയത്. വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും വേണ്ടി ഇന്ന് സംഘടിപ്പിച്ച വാക്‌സിനേഷൻ ക്യാമ്പും മാറ്റിയിട്ടുണ്ട്. സൂചിയുടെ ക്ഷാമമുണ്ടെന്നും വാക്സീനേഷൻ ഡ്രൈവ് മാറ്റുകയാണെന്നും മേയർ അനിൽകുമാർ ഇന്നലെ കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു.

Read Also: രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും അനാഥാലയത്തില്‍ കോവിഡ് വ്യാപനം: രോഗബാധിതരായത് ഇരുനൂറിലധികം അന്തേവാസികള്‍

സംഭവത്തിൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നുള്ള കെടുകാര്യസ്ഥതയാണ് കാരണമെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്ത് വന്നു. കോർപറേഷൻ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ടി ജെ വിനോദ് എംഎൽഎ കുറ്റപ്പെടുത്തി. സൗജന്യ വാക്സീനേഷന് സംസ്ഥാന സർക്കാരിനും കോർപ്പറേഷനും വ്യക്തമയ നയമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റം ജനത്തെ ബുദ്ധിമുട്ടിക്കുന്നുവെന്നും യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button