Latest NewsNewsIndia

യുപിയില്‍ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ അതിശക്തമായ സുരക്ഷാകവചം ഒരുക്കി യോഗി ആദിത്യനാഥ്

കുട്ടികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍

 

ലഖ്‌നൗ : കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്തെ സജ്ജമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 15ന് മുന്‍പ് തന്നെ 300 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനി 248 ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി ആഗസ്റ്റ് അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് യുപിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഇന്‍ഫര്‍മേഷന്‍) നവ്നീത് സെഗാല്‍ പറഞ്ഞു.

Read Also : റോഹിങ്ക്യൻ അഭയാർഥികളെക്കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുകയാണ്: അഫ്ഗാനിൽ നിന്നുള്ളവരെ സ്വീകരിക്കില്ലെന്ന് ബാംഗ്ലാദേശ്

കൂട്ടികള്‍ക്കായി 6,700 ഐസിയു കിടക്കകളും സജ്ജീകരിച്ചുകഴിഞ്ഞു. 14,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത്തരം ഐസിയുകളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് മുന്‍ഗണനയോടെ വാക്സിന്‍ നല്‍കാന്‍ ഓരോ ജില്ലകളിലും പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗം കൂടുതലായി കുട്ടികളെ ബാധിക്കുമെന്ന് വിലയിരുത്തല്‍ ഉള്ളതിനാലാണ് കുട്ടികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെട്ട വിവിധ സമിതികളിലെ മേധാവികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. ദിനംപ്രതി രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ട്. 98.6 ശതമാനമാണ് ഇപ്പോള്‍ യുപിയിലെ രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.01 ശതമാനം മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button