Latest NewsUSAInternational

ജോ ബൈഡനെതിരെ വിമര്‍ശനം കടുപ്പിച്ച്‌ മാധ്യമങ്ങള്‍, ഒടുവിൽ വിശദീകരണവുമായി ബൈഡനും

അമേരിക്കന്‍ പിന്മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ സൂചിപ്പിക്കുന്നതായിരുന്നു ആ ഉപദേശം.

ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് ആഗോള ഭീകരവാദത്തിനെതിരെ കൈവരിച്ച നേട്ടങ്ങള്‍ ഒരു ദിവസംകൊണ്ട് എറിഞ്ഞുടക്കരുതെന്ന് ജോ ബൈഡന് ബോറിസ് ജോണ്‍സന്റെ ഉപദേശം. അമേരികന്‍ സൈന്യം പിന്‍വാങ്ങിയതിന്റെ തുടര്‍ന്ന് അഫ്ഗാന്‍ ഭരണം താലിബാന്‍ കൈയേറിയതോടെ ഉണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഇരു നേതാക്കളും ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ബോറിസ് ജോണ്‍സന്‍ ഇതു പറഞ്ഞത്.

അമേരിക്കന്‍ പിന്മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ സൂചിപ്പിക്കുന്നതായിരുന്നു ആ ഉപദേശം. ഒപ്പം, പാശ്ചാത്യ രാജ്യങ്ങളെ ഭീകരവാദം എത്ര അഴത്തില്‍ ബാധിക്കുമെന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പും. അമേരിക്കയുടെ അപക്വമായ തീരുമാനത്തിനെതിരെ അമേരിക്കന്‍, ബ്രിട്ടീഷ് മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മാത്രമല്ല, പല യൂറോപ്യന്‍ രാഷ്ട്രീയ നേതക്കളും ഈ തീരുമാനത്തെ അപലപിച്ച്‌ രംഗത്തെത്തിക്കഴിഞ്ഞു.

അതേസമയം, പ്രശ്നബാധിത അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിച്ചെടുക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങലും തമ്മിലുള്ള സഹകരണത്തില്‍ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തിയതായി ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വിമർശനങ്ങളിൽ പ്രതികരണവുമായി ബൈഡൻ എത്തിക്കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നു പിന്മാറാനുള്ള തീരുമാനം ഉറച്ചതായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.

ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിനു നടുവില്‍ നിന്നു പോരാടാന്‍ സ്വന്തം സേനയോട് ഇനിയും പറയാന്‍ താനാഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. അഫ്ഗാന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍. അഫ്ഗാന്‍ ജനതയ്ക്ക് അമേരിക്ക നല്‍കുന്ന പിന്തുണ തുടരും.

അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണമായിരുന്നില്ല യുഎസ് ലക്ഷ്യമെന്നും ബൈഡന്‍ പറഞ്ഞു. ‘ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റെന്ന നിലയില്‍ ഏറ്റെടുക്കുന്നു. അത് മാറ്റാര്‍ക്കും കൈമാറാനും ആഗ്രഹിക്കുന്നില്ല.’ ബൈഡന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button