Latest NewsNewsIndia

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുന്നിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി തെന്നിവീണു മരിച്ചു

ഭുവനേശ്വര്‍: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുന്നിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി തെന്നിവീണു മരിച്ചു. മൊബൈല്‍ നെറ്റ്‌വര്‍ക്ക് കിട്ടാത്തതിനാല്‍ കുന്നില്‍ മുകളില്‍ കയറിയ പതിമൂന്നുകാരനാണ് താഴേക്ക് തെന്നിവീണു മരിച്ചത്. ഒഡീഷയിലെ റായ്‌ഗഢ് ജില്ലയിലാണ് സംഭവം. പന്ദ്രഗുഡ ഗ്രാമത്തിലെ ആന്‍ഡ്രിയ ജഗരംഗ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.

Also Read:സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു : വിശദാംശങ്ങള്‍ ഇങ്ങനെ

ഓണ്‍ലൈന്‍ ക്ലാസില്‍ പതിവായി കയറിയിരുന്ന ആന്‍ഡ്രിയ ചൊവ്വാഴ്ച ക്ളാസില്‍ കയറാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ നെറ്റ്‌വര്‍ക്ക് കിട്ടിയില്ല. തുടര്‍ന്ന് തൊട്ടടുത്ത കുന്നിനുമുകളിലേക്ക് കയറി. കനത്ത മഴപെയ്തതിനാല്‍ കുന്നില്‍ മുകളില്‍ വഴുക്കലുണ്ടായിരുന്നു. ഇതറിയാതെയാണ് ആന്‍ഡ്രിയ കയറിയത്. മുകളില്‍ എത്താറായ ഉടനാണ് താഴേക്ക് വീണത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ പരിക്കായിരുന്നു മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, രാജ്യത്ത് സ്കൂളുകൾ ഘട്ടം ഘട്ടമായി തുറന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ പഴയ ഒഴുക്കിലേക്കെത്തിക്കാനാണ് സർക്കാരും അധികൃതരും ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button