KeralaLatest NewsNews

ഓണച്ചെലവിന് ഏലം കർഷകരിൽ നിന്നും നിർബന്ധിത പണപ്പിരുവ്: അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ് മന്ത്രി

തിരുവനന്തപുരം : ഇടുക്കിയിലെ ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തിയതിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വനം വിജിലൻസ് മേധാവി സംഭവം അന്വേഷിക്കും. ഉദ്യോസ്ഥർ അഴിമതി നടത്തിയാൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് അറിയിക്കാം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവൻ ഐ എഫ് എസി നെ മന്ത്രി എ കെ ശശീന്ദ്രൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also  :  കശ്മീർ മറ്റൊരു രാജ്യം : വിവാദ പ്രസ്താവനയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേഷ്ടാവ്

ഓണ ചെലവിനെന്ന് പറഞ്ഞ് ആയിരം മുതൽ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്നാണ് കർഷകർ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജീവനക്കാർക്ക് പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങൾ പരാതിക്കാർ സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button