KeralaNattuvarthaLatest NewsNews

കീറിപ്പോയ പഴന്തുണിയാണ് സ്വർണ്ണക്കടത്ത്, സര്‍ക്കാരിനെതിരെ മാധ്യമങ്ങൾ കള്ളക്കഥകള്‍ പടച്ചു വിടുന്നു: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ മാധ്യമങ്ങൾ കള്ളക്കഥകള്‍ പടച്ചു വിടുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്നും കോടിയേരി കുറ്റപ്പെടുത്തി. ജാതിമത ശക്തികളുടെ ഏകോപനത്തിലൂടെ ഇടതുപക്ഷത്തെ തകർക്കാനും മാധ്യമങ്ങള്‍ ശ്രമിച്ചുവെന്നും എൽ ഡി എഫ് ന്റെ മുതിർന്ന നേതാവ് വിമർശിച്ചു.

Also Read:മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല പാനീയം ഏതാണ് ?

ഭരണ നേട്ടങ്ങളെ ഇകഴ്‌ത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു, സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പടച്ചു വിട്ടു. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് മറച്ചു വക്കാന്‍ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങള്‍ മറ്റു തരത്തില്‍ ചിത്രീകരിച്ചുവെന്നും കോടിയേരി വിമർശിച്ചു.

കീറിപ്പോയ പഴന്തുണിയാണ് സ്വര്‍ണക്കടത്തെന്ന് പരിഹസിച്ച കോടിയേരി, മാധ്യമങ്ങള്‍ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ അന്ധമായ ഇടതുപക്ഷ വിമര്‍ശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പടച്ചു വിട്ടുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും കോടിയേരി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button