KeralaNattuvarthaLatest NewsNews

ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ. വഴിയോരത്ത് കച്ചവടം നടത്തുന്നതിനിടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക്, ശുചീകരണ തൊഴിലാളി ഷിബു എന്നീ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Also Read:ചിന്ത ചേച്ചിയുമായി വർഷങ്ങളുടെ പരിചയമുണ്ട്, വിവാദങ്ങൾ കല്ലുവച്ച നുണകൾ, ബിരുദം കഷ്ടപ്പെട്ട് പഠിച്ചു നേടിയത്: നൗഫൽ എൻ

അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് ഈ മാസം ഒന്നാം തീയ്യതി അല്‍ഫോണ്‍സിയയുടെ മീന്‍ കൂട്ട നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചു കളഞ്ഞത്. പതിനാറായിരം രൂപയുടെ മത്സ്യമാണ് ഇവർ നശിപ്പിച്ചത്. കടം വാങ്ങിയാണ് അല്‍ഫോണ്‍സിയ മത്സ്യം വാങ്ങി വില്പനയ്ക്ക് എത്തിയത്.

സംഭവം വിവാദമായതോടെ നഗരസഭ രണ്ടംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആളുകൾ വലിയ തോതിലുള്ള വിമർശനങ്ങൾ ഉന്നയിച്ചതോടെ, സമിതി ആരോപണ വിധേയരായ ജീവനക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇന്ന് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രസ്തുത വിഷയത്തിൽ നഗരസഭാ ജീവനക്കാർ കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെയാണ് നഗരസഭ തീരുമാനം പെട്ടെന്നാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button