Latest NewsNewsInternational

അമേരിക്കന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് താലിബാൻ ഭീകരർ : വൈറലായി ചിത്രങ്ങൾ

കാബൂള്‍: അമേരിക്കന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് അമേരിക്കന്‍ സൈനിക വാഹനത്തില്‍ താലിബാന്‍ ഭീകരരുടെ റോന്തുചുറ്റല്‍. അമേരിക്കന്‍ നിര്‍മിത തോക്കുകളായ എംഫോര്‍, എം 18 തോക്കുകളുമായാണ് അഫ്ഗാനിലെ തെരുവിലൂടെ താലിബാന്‍ ഭീകരര്‍ വിലസുന്നത്.

Read Also : വിവാഹദിനത്തില്‍ വധുവിന്റെ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി 

അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്ടറുമാണ് താലിബാന്റെ കൈകളില്‍ എത്തിയിരിക്കുന്നത്. യുഎസ് സൈന്യത്തിന്റെ ഹെലികോപ്ടര്‍ താലിബാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അഫ്ഗാന്‍ സൈന്യത്തിന് അമേരിക്ക നല്‍കിയ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും നഷ്ടപ്പെട്ടെന്നും അവ താലിബാന് ലഭിച്ചിട്ടുണ്ടാകാമെന്നും വൈറ്റ് ഹൗസ് സെക്യൂരിറ്റി ഉപദേശകന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button