KeralaLatest NewsNews

കെഎസ്ഇബി സ്വകാര്യവ്തകരണത്തിന് അനുകൂല നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍റെ താരിഫ് നയം

തിരുവനന്തപുരം : കെഎസ്ഇബി സ്വകാര്യവ്തകരണത്തിന് അനുകൂല നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന റഗുലേറ്ററി കമ്മീഷൻ താരിഫ് നയത്തിന്റെ കരട് പുറത്തിറക്കി. കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ പ്രതിഷേധിക്കുമ്പോഴാണ്  പുതിയ താരിഫ് നയം ഒരുങ്ങുന്നത്.

Read Also : അമേരിക്കന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് താലിബാൻ ഭീകരർ : വൈറലായി ചിത്രങ്ങൾ 

പുതിയ നയം അനുസരിച്ച് അധികമുള്ള വൈദ്യുതി പവര്‍ എക്സേചേഞ്ച് റേറ്റില്‍ വ്യാവസായിക, വന്‍കിട ഉപഭോക്താക്കള്‍ക്കും നല്‍കണം. ഉയര്‍ന്ന നിരക്കില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നതിലെ ലാഭമാണ്, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഈബി സബ്സിഡിയായി നല്‍കുന്നത്. ഇത് നിലക്കുന്നതോടെ ഗാര്‍ഹിക നിരക്ക് കുത്തനെ ഉയര്‍ത്തേണ്ടി വരും.

സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അനുമുതി നല്‍കുന്നതാണ് കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. കഴി‍ഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ ബില്ല് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സമ്മേളനം വെട്ടിച്ചുരുക്കിയ സാഹചര്യത്തില്‍ നടന്നില്ല. ബില്ലിനെതിരെ ഭരണ പ്രതിപക്ഷ ഭേദമന്യേ കേരളം രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button