Latest NewsIndia

ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തില്‍ ചിലരുടെ പ്രോത്സാഹനത്തില്‍ ഭീകരവാദം വർദ്ധിക്കുന്നു, കടുത്ത നിലപാടുമായി ഇന്ത്യ

അഫ്‌ഗാനിസ്‌ഥാനിലെ സമീപകാല സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്നു യു.എന്‍. രക്ഷാസമിതിയില്‍ നിലപാടറിയിച്ച്‌ ജയശങ്കര്‍

ന്യൂഡല്‍ഹി: ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തില്‍ ചിലരുടെ പ്രോത്സാഹനത്തില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്ന്‌ വിദേശകാര്യമന്ത്രി എസ്‌. ജയശങ്കര്‍. ലഷ്‌കറെ തോയ്‌ബ, ജയ്‌ഷെ മുഹമ്മദ്‌, ഹാഖാനി ശൃംഖല അടക്കമുള്ള ഭീകരപ്രസ്‌ഥാനങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു ജയ്‌ശങ്കറിന്റെ വിമര്‍ശനം. അഫ്‌ഗാനിസ്‌ഥാനിലെ സമീപകാല സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്നും യു.എന്‍. രക്ഷാസമിതിയില്‍ നിലപാടറിയിച്ച്‌ ജയശങ്കര്‍ പറഞ്ഞു.
ചില രാജ്യങ്ങള്‍ ഭീകരര്‍ക്ക്‌ വളക്കുറുള്ള മണ്ണൊരുക്കുന്നതായി പാകിസ്‌താനെ പേരെടുത്തു പറയാതെ അദ്ദേഹം വിമര്‍ശിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പു പാടില്ല. ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകരര്‍ നമ്മുടെ അയല്‍പക്കത്തുമെത്തി. ചിലരുടെ പ്രോത്സാഹനമാണ്‌ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു ബലം പകരുന്നതെന്നും ജയ്‌ശങ്കര്‍ പറഞ്ഞു. അഫ്‌ഗാനിസ്‌ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിനുശേഷം ഇതാദ്യമായാണ്‌ ഇന്ത്യന്‍ ഭരണകൂടത്തിലെ പ്രമുഖന്‍ പ്രതികരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button