KeralaLatest NewsNews

കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയ്‌ക്കൊപ്പം പതിനായിരം രൂപ : നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിവാദത്തില്‍

പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംശയം തോന്നിയ കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്‍കി

കൊച്ചി: ഓണക്കോടിയ്‌ക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പതിനായിരം രൂപ വീതം നല്‍കിയ സംഭവത്തില്‍ തൃക്കാക്കര ചെയര്‍പേഴ്‌സണ്‍ വിവാദത്തില്‍. നാലു സ്വതന്ത്രന്മാരുടെ പിന്തുണയില്‍ യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയാണ് വിവാദത്തിലായിരിക്കുന്നത്. ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവര്‍ സമ്മാനിച്ചത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ അത് തിരികെ നല്‍കി. ഇവര്‍ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസമായിരുന്നു ഓണസമ്മാന വിതരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തെത്തിയിരുന്നു.

പണം അഴിമതിയ്ക്ക് കിട്ടിയ കമ്മീഷനാണെന്ന് കൗണ്‍സിലര്‍മാര്‍ സംശയം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കം കോണ്‍ഗ്രസും തുടങ്ങി.
സംഭവത്തിനുപിന്നിലെ സത്യാവസ്ഥയെക്കുറിച്ച് കോണ്‍ഗ്രസ് അന്വേഷണമാരംഭിച്ചു. സംഭവം പുറത്തു വന്നതോടെ പാര്‍ട്ടിക്ക് വലിയ നാണക്കേടായി മാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

 

 

shortlink

Post Your Comments


Back to top button