Latest NewsNewsInternational

സഹായം തേടി അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന മലയാളികള്‍ : ഇവര്‍ക്കായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍

തിരുവനന്തപുരം: താലിബാന്‍ അധികാരമേറ്റെടുത്തതോടെ അഫ്ഗാനിസ്താനില്‍ നിന്ന് രക്ഷപ്പെടാന്‍ നോര്‍ക്കയെ സമീപിച്ച് മലയാളികള്‍. 51 മലയാളികളാണ് നോര്‍ക്കയെ സമീപിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള കുറച്ച് ആളുകളും നോര്‍ക്കയെ സമീപിച്ചിട്ടുണ്ട്. കാബൂളിലെ ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാരാണ് ഇവരെല്ലാവരും.

Read Also : ‘അഫ്ഗാനില്‍നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചാല്‍ വൃക്കയോ കരളോ നല്‍കാം’: സഹായം തേടി 25കാരി

അതേസമയം, അഫ്ഗാനിസ്ഥാനിലെ മറ്റ് പ്രദേശങ്ങളില്‍ എത്ര മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു.

കാബൂളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഗ്രൂപ്പ് വഴി പേര്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ നോര്‍ക്ക ശേഖരിച്ച ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button