News

ഈ ആക്ഷനൊക്കെ ഇതായിരുന്നോ അർത്ഥം? ഇതറിഞ്ഞാല്‍ നിങ്ങള്‍ ഇനി ഇങ്ങനെ ആംഗ്യം കാണിക്കില്ല

ഈ സെൽഫി യുഗത്തിൽ ഫോട്ടോയെടുക്കുമ്പോൾ പലരും അപലതരം ആക്ഷനുകൾ കാണിക്കാറുണ്ട്. മുഷ്ടി ചുരുട്ടി തള്ളവിരൽ ഉയർത്തി കാണിക്കുന്ന ‘തംസ് അപ്’ മുതൽ രണ്ട് വിരൽ ഉയർത്തിയുള്ള ‘വി’ ഷേയ്പ് ആക്ഷൻ വരെ കൈമാറുന്നത് ചില ആശയവിനിമയങ്ങളാണ്. ആശയവിനിമയങ്ങൾക്കായും ഫോട്ടോ എടുപ്പിനായും ഉപയോഗിക്കുന്ന ഇത്തരം ആക്ഷനുകൾക്ക് ചില അർത്ഥമൊക്കെയുണ്ട്. ചില ആക്ഷനുകൾ നമ്മൾ പറയാൻ ശ്രമിക്കുന്നതിന്റെ നേർ വിപരീതമാണ് അർത്ഥമാക്കുന്നത്. അത്തരത്തിൽ ചില ആക്ഷനുകൾ എന്തൊക്കെയാണെന്ന് നോക്കാം.

വി ആകൃതിയിലുള്ള, ചൂണ്ടുവിരലും നടുവിരലും ഉയർത്തിയുള്ള ഒരു ഫോട്ടോ എടുപ്പ് മിക്കവർക്കും ഉള്ളതാണ്. എന്നാൽ ഇതിന് ഒരു കഥയുണ്ട്. ചരിത്രമുണ്ട്. വർഷങ്ങൾക്ക് മുമ്പേയുള്ള ഒരു കഥയുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിൽ വലിയൊരു യുദ്ധം നടന്നിരുന്നു. ആ സമയത്ത് ഒരു രാജ്യത്തെ ആളുകളുടെ കൈയിൽ ചൂണ്ടുവിരലും നടുവിരലും ആയിരുന്നു മുറിച്ചുകളഞ്ഞു വരുന്നത്. മറ്റ് രാജ്യക്കാരെ കീഴ്‌പ്പെടുത്തി ‘വിക്ടറി’ അഥവാ വിജയം എന്ന അർത്ഥത്തിൽ ഇവർ അതിനെ സ്വീകരിച്ചു. എന്നാൽ, ഇത്തരം ആംഗ്യം കാണിക്കുന്നതിലൂടെ തങ്ങൾക്ക് നിങ്ങളെ കൊല്ലാം എന്ന അർത്ഥവും അവർ കല്പിക്കുന്നുണ്ട്.

Also Read:എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ല: നിലപാട് കടുപ്പിച്ച് കെ മുരളീധരൻ

യുകെ, ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ ഈ ആക്ഷന് മറ്റ് ചില അർത്ഥങ്ങളുമുണ്ട്. ‘സമാധാനം’, ‘വിജയം’ ‘എനിക്ക് രണ്ട് ബിയർ’ എന്നൊക്കെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിലും ഈ രാജ്യങ്ങളിൽ ചെന്ന് ഇത്തരം ആക്ഷൻ കാണിച്ചാൽ സമാധാനം അല്ല നിങ്ങൾ ആഗ്രഹിക്കുന്നത് എന്നൊരു അർഥം കൂടെയുണ്ട്. അതുകൊണ്ട് എവിടെ, എപ്പോൾ, എങ്ങനെ എന്നത് നമ്മയുടെ ചിന്താഗതിയെ ആശ്രയിച്ചിരിക്കും.

അതുപോലെ തന്നെ നമ്മൾ കാണിക്കുന്ന ഒരു ആക്ഷൻ ആണ് തമ്പ് ഉയർത്തി കാണിക്കുക എന്ന് പറയുന്നത്. തള്ള വിരൽ ഉയർത്തിയാണ് എപ്പോഴും തമ്പ് അടിക്കുന്നത്. അത് നല്ലതാണ് അല്ലെങ്കിൽ അതിമനോഹരം എന്നൊക്കെ അർത്ഥം വരുന്ന രീതിയിലാണ് പലരും പലപ്പോഴും ഉയർത്തിക്കാണിക്കുന്നത്. എന്നാൽ, ഇതിന്റെ യഥാർത്ഥ അർഥം ഇതൊന്നുമല്ല. ഇതും യുദ്ധത്തിന്റെ കഥ തന്നെയാണ്. വാളെടുത്ത് വെട്ടാൻ ആണ് അതിനർത്ഥം. യുദ്ധം നടക്കുമ്പോൾ രാജാവ് തന്റെ പടയാളികളെ തമ്പു ഉയർത്തിയായിരുന്നു കാണിക്കുന്നത്. അതിനർത്ഥം അവരെ ആക്രമിച്ചു കൊള്ളൂ എന്നാണ്.

Also Read:അഫ്ഗാനില്‍ നിന്ന് പുറത്തുകടന്ന ഇന്ത്യക്കാര്‍ വിമാനത്തിനുള്ളില്‍ ‘ഭാരത് മാതാ കി ജയ്’ വിളിച്ച് സന്തോഷ പ്രകടനം

ഇത്തരത്തിൽ നമ്മൾ ഉപയോഗിക്കുന്ന മറ്റൊന്നാണ് മുഷ്ടിചുരുട്ടി കൈകൾ ആകാശത്തിലേക്ക് ഉയർത്തുന്നത്. ഉദാഹരണത്തിന് മുദ്രാവാക്യം വിളിക്കുന്നത്. ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നമ്മൾ ഇത്തരത്തിൽ കൈകൾ മുകളിലേക്ക് ഉയർത്തുന്നത്. എന്നാൽ, പാകിസ്ഥാനിൽ ഇത് മറ്റൊരു അർത്ഥമാണ് നൽകുന്നത്. നടുവിരൽ ഉയർത്തി കാണിക്കുന്നതിന് തുല്യമാണ് ഈ മുഷ്ടിചുരുട്ടിയുള്ള ആക്ഷൻ.

അതുപോലെ മറ്റൊരു ആക്ഷനാണ് ചൂണ്ടുവിരലും ചെറിയവിരലും മാത്രം ഉയർത്തിയുള്ള ആക്ഷൻ. മാനിന്റെ കൊമ്പ് പോലെയുള്ള ആക്ഷൻ എന്നും വേണമെങ്കിൽ പറയാം. ‘ആഘോഷിക്കുക’ ‘റോക്ക് ആൻ റോൾ’ എന്നിങ്ങനെയുള്ള ഉദ്ദേശത്തോടെയാകാം നമ്മൾ ഇത് ചെയ്യുന്നത്. എന്നാൽ, ഇതിന്റെ അർഥം മറ്റൊന്നാണ്. പിശാചിന് പിന്തുണ, വ്യഭിചാരം, വ്യഭിചാരിണിയുടെ ഭർത്താവ് എന്നിങ്ങനെയൊക്കെയാണ് സ്‌പെയിൻ, ഇറ്റലി, ബ്രസീൽ എന്നിവടങ്ങളിൽ ഈ ആക്ഷനെ കാണുന്നത്.

ഇതോടൊപ്പം നാക്ക് പുറത്തേക്കിടുന്നതിനും നാക്ക് കടിക്കുന്നതിനും ചില അർത്ഥമൊക്കെയുണ്ട്. ടിബറ്റിൽ നാക്ക് കടിക്കുന്നത് അഭിവാദ്യമായും ബഹുമാനത്തിന്റെ അടയാളമായും കാണുന്നു. അതേസമയം, ന്യൂസിലാന്റിലെ മാവോറി ജനത ചരിത്രപരമായി ഈ ആംഗ്യം ഉപയോഗിച്ചത് യുദ്ധത്തിനു മുമ്പുള്ള യുദ്ധ മന്ത്രത്തിന്റെ ഭാഗമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button