KeralaLatest News

പദ്മഭൂഷൺ : മമ്മൂട്ടിയുടെ രാഷ്ട്രീയം അത്ര മോശമാണോ എന്ന് ജോൺ ബ്രിട്ടാസിനോട് ശ്രീജിത്ത് പണിക്കർ

മമ്മൂട്ടിക്ക് പദ്മ ശ്രീ ലഭിച്ചത് വാജ്‌പേയി സർക്കാരിന്റെ കാലത്താണെന്നു പലരും ഓർമ്മിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം: മമ്മൂട്ടിക്ക് പദ്മഭൂഷൺ ലഭിക്കാത്തതിന്റെ കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ മൂലമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ട്രോളുകളാണ് ബ്രിട്ടാസിനെതിരെ നടക്കുന്നത്. ഇതിൽ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

‘മമ്മൂട്ടിയ്ക്ക് പദ്മഭൂഷൺ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോൺ ബ്രിട്ടാസ്.
അയ്യോ, അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്?’ എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

അതേസമയം  മമ്മൂട്ടിക്ക് പദ്മ ശ്രീ ലഭിച്ചത് വാജ്‌പേയി സർക്കാരിന്റെ കാലത്താണെന്നു പലരും ഓർമ്മിപ്പിക്കുന്നുണ്ട്. ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഇടത് നേതാക്കളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ആളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button