Latest NewsKeralaCinemaMollywoodNewsEntertainment

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഈ ചിത്രങ്ങൾ ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയ: ചിന്ത ജെറോം

കൊച്ചി: 90കളിലാണ് ഫ്യൂഡല്‍ ഗൃഹാതുരത നമ്മുടെ സിനിമയെ ആവേശിക്കുന്നതെന്ന് ചിന്താ ജെറോം. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടിയ ഡോ. ചിന്താ ജെറാം തന്റെ ഗവേഷണ വിഷയത്തെക്കുറിച്ചും ഗവേഷണത്തിൽ മനസിലാക്കിയ കാര്യങ്ങളെ കുറിച്ചും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

‘അക്കാലത്തെ രണ്ടുവീതം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഞാന്‍ ഫോക്കസ് ചെയ്തത്. ദേവാസുരം, ആറാം തമ്പുരാന്‍, ധ്രുവം, വല്യേട്ടന്‍ എന്നിവയിൽ പല പിന്തിരിപ്പന്‍ പൊതുബോധങ്ങളെയും നവമുതലാളിത്തം എങ്ങനെ ഭംഗിയായി വില്‍ക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ വ്യക്തമായി കാണാം. ഈ സിനിമകളിലുണ്ട്. അച്ഛനാരാണെന്ന് നായകനോട് പറയില്ലെങ്കിലും എല്ലാംകൊണ്ടും യോഗ്യനായ ആളാണെന്നും രാജരക്തമാണെന്നും പറയുന്ന ദേവാസുരത്തിലെ കഥാപാത്രം, സ്വന്തം സുഹൃത്ത് പേരു വിളിച്ചിട്ടും നില്‍ക്കാതെ തമ്പുരാന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ മാത്രം നില്‍ക്കുന്ന ആറാം തമ്പുരാനിലെ നായകന്‍, രാഷ്ട്രീയത്തെയും നീതിവ്യവസ്ഥയെയുമൊക്കെ നോക്കുകുത്തിയാക്കി സ്വന്തം നിലയില്‍ നീതി നടപ്പാക്കുന്ന ധ്രുവത്തിലെ നാട്ടധികാരി എന്നിവയിലൊക്കെ വായിക്കാവുന്നത് ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയയാണ്’, ചിന്ത പറയുന്നു.

Also Read:‘മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു, വേണ്ടതെല്ലാം ചെയ്തു’: സർക്കാരിനെ ഓർത്ത് അഭിമാനമെന്ന് അഫ്‌ഗാനിൽ നിന്നെത്തിയ മലയാളി

അതിമാനുഷികർ മാറി ചെറിയ ജോലിയൊക്കെ ചെയ്തു ജീവിക്കുന്ന നായകന്മാർ നമ്മുടെ സിനിമയിൽ വീണ്ടും വന്നു തുടങ്ങുന്നത് ‘ഫോർ ദ് പീപ്പിൾ’ കാലഘട്ടത്തിലാണെന്ന് ചിന്ത പറയുന്നു. രണ്ടായിരത്തിനു ശേഷമുള്ള സിനിമകളിൽ, ആഗോളീകരണകാലത്തെ മാറിയ ജീവിത ശൈലിയുടെ ചിഹ്നങ്ങൾ ഭാഗമാകുന്നതെന്നും ചിന്ത വിശദീകരിക്കുന്നുണ്ട്. ചാപ്പാകുരിശിൽ കഥാകേന്ദ്രമാകുന്ന ഐഫോൺ, ബാംഗ്ലൂർ ഡേയ്സിലെ മെട്രോ കൾച്ചർ, ജേക്കബിന്റെ സ്വർഗരാജ്യത്തിലെയും ഡയമണ്ട് നെക്‌ലേസിലെയും ക്രെഡിറ്റ് കാർഡ് എന്നിവയെല്ലാം ആഗോളീകൃത ജീവിതത്തിൽ വന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണെന്ന് ചിന്ത വ്യക്തമാക്കുന്നു.

കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത് എന്നും ഗവേഷണത്തിൽ ഏറ്റവും സഹായിച്ചൊരാൾ നടൻ മധുവാണ് എന്നും ചിന്ത വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button