Latest NewsKeralaNewsIndiaInternational

അഫ്ഗാനിൽ നിന്ന് ഭാരതീയരെ തിരികെയെത്തിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ കരുത്ത്: മജീദ് ഉസ്താദ് വടകര

കോഴിക്കോട്: താലിബാൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതോടെ രാജ്യത്ത് അകപ്പെട്ട ഇന്ത്യക്കാരെ പലഘട്ടങ്ങളിലായി തിരികെയെത്തിച്ച കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് മജീദ് ഉസ്താദ് വടകര. അഫ്ഗാനിസ്ഥാനിൽ നിന്ന് ഭാരതീയരെ ഭദ്രമായി തിരികെയെത്തിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഭാരതത്തിന്റെ കരുത്താണെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഫോട്ടോ വൈറലാകുന്നു.

Also Read:അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും രക്ഷനേടാൻ!

അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതൽ ഇന്ത്യക്കാരെ കൂടി കേന്ദ്രം മടക്കിയെത്തിച്ചു. രക്ഷാദൗത്യം കേന്ദ്ര സർക്കാർ തുടരുകയാണ്. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേർ കൂടിയാണ് ഇന്ന് തിരിച്ചെത്തുന്നത്. മലയാളി കന്യാസ്ത്രീ ഉൾപ്പടെ ഇനി അഫ്ഗാനിലുള്ളവർ ഇന്ന് മടങ്ങിയേക്കും. ഈ മാസം അവസാനത്തോടെ രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന് അമേരിക്ക സൂചന നല്‍കിയതോടെ ഇന്ത്യൻ പൗരൻമാരെയും സഹായം തേടുന്ന അഫ്ഗാൻ പൗരൻമാരെയും കൊണ്ടുവരാനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ശ്രമം.

അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗങ്ങൾക്ക് സഹായം നല്‍കാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചിരുന്നു. ഇന്നലെ വ്യോമസേന വിമാനത്തിൽ മുപ്പതിലധികം പേരെ കൊണ്ടുവന്നിരുന്നു. ഇവരിൽ ചിലർ ഇനി അഫ്ഗാനിലേക്ക് മടങ്ങില്ലെന്നും ഇന്ത്യ പൗരത്വം നല്കണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button