Latest NewsKeralaNews

തനിച്ച് താമസിച്ചിരുന്ന യുവതിയുടെ വീട്ടിൽ ഉസ്താദിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : തനിച്ച് താമസിച്ചിരുന്ന യുവതിയുടെ വീട്ടിൽ ഉസ്താദിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശിയായ ഉസ്താദാണ് യുവതിയുടെ വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചത്.

Read Also : കോവിഡ് വാക്​സിന്‍ സ്ലോട്ടുകള്‍ ‘വാട്​സ്​ആപ്പ്’ വഴി ബുക്ക്​ ചെയ്യാൻ സൗകര്യം ഒരു​ക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം 

തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിൽ അർദ്ധരാത്രി ഉസ്താദ് മന്ത്രവാദത്തിനായി എത്തിയതാണെന്ന് യുവതി പറഞ്ഞു. മന്ത്രവാദത്തിനിടയിൽ ഉസ്താദ് കുഴഞ്ഞ് വീണെന്നും അപ്പോൾ തന്നെ തൊട്ടടുത്തുള്ള ഓട്ടോറിക്ഷക്കാരനെ വിളിച്ച് വരുത്തി ആശുപത്രിയിലെത്തിച്ചെന്നും യുവതി പറയുന്നു.

ഉസ്താദിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button