NewsDevotional

പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

ഹനുമാൻ സ്വാമിയെ ഭജിക്കുന്നവർക്ക് ബുദ്ധി, ബലം, ധൈര്യം, കീർത്തി, വാക്സാമർത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ തുടങ്ങിയ ഗുണങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ദൗർബല്യങ്ങളെ ഇല്ലാതാക്കാൻ ഹനുമാൻ സ്വാമിയെ ഭജിക്കുന്നതിലൂടെ സാധ്യമാകും. സർവ്വൈശ്വര്യങ്ങൾക്കും സന്തുഷ്ട ജീവിതത്തിനുമായി ഹനുമാൻ സ്വാമിക്ക് കുങ്കുമ ചാർത്തുന്ന വഴിപാട് ഏറെ ഫലപ്രദമാണ്.

പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിലൂടെ ഇഷ്ടകാര്യ സിദ്ധിയുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. പഞ്ചമുഖ ഹനുമത് സ്തോത്രം ജപിക്കുന്നതും പഞ്ചമുഖ ഹനുമത് പുഷ്പാഞ്ജലി നടത്തുന്നതും തടസ്സ നിവാരണ ത്തിനും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാകുന്നു.

കിഴക്ക് ദിക്കില്‍ ആഞ്ജനേയ മുഖം ഇഷ്ടസിദ്ധിയും തെക്ക് കരാള ഉഗ്രവീര നരസിംഹ മുഖം അഭീഷ്ട സിദ്ധിയും പടിഞ്ഞാറ് ഗരുഡമുഖം സകല സൌഭാഗ്യവും വടക്ക് വരാഹമുഖം ധനപ്രാപ്തിയും ഊര്‍ധ്വമുഖമായ ഹയഗ്രീവന്‍ സര്‍വ വിദ്യാ വിജയവും പ്രദാനം ചെയ്യും എന്നാണ് ഭക്തജന വിശ്വാസം.

ശ്രീ രാമനാഥസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ രാമേശ്വരത്തെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രമാണ്‌ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button