Latest NewsNewsKuwaitGulf

പ്രവാസികള്‍ക്ക് ആശ്വാസം, ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ കുവൈറ്റില്‍ പറന്നിറങ്ങും

കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വ്യാഴാഴ്ച മുതല്‍ പുന: രാരംഭിക്കും. കുവൈറ്റിലേയ്ക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ചയാണ് പ്രാബല്യത്തിലായത്. ഇതുസംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ടു. രണ്ട് വിമാനങ്ങളാവും ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുക.

Read Also : ഭര്‍ത്താവ് താലിബാന്‍ പ്രവര്‍ത്തകനാണെന്ന് അറിഞ്ഞ് ഉപേക്ഷിച്ചു: ഇന്ത്യയില്‍ താമസമാക്കിയ യുവതിക്ക് മരണ വാറണ്ട്

കുവൈറ്റിന് അകത്തുനിന്നും പുറത്തുനിന്നും വാക്സിന്‍ എടുത്തവരെ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സ്വദേശികളും സാധുവായ താമസരേഖയുള്ള വിദേശികളും വാക്സിനെടുത്ത പുതിയ വിസയിലുള്ളവരും 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആര്‍ടിപിസിആര്‍ ഫലം കരുതണം.

ശ്ലോനിക് ആപ്പില്‍ രജിസ്ട്രേഷന്‍ ഉണ്ടാവണം. ഇവര്‍ക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റയിനില്‍ ഇരിക്കണം. മൂന്നുദിവസത്തിനുശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ ക്വാറന്റയ്ന്‍ അവസാനിപ്പിക്കാം.

വാക്സിനേഷന്‍ സ്വീകരിക്കാത്ത പ്രത്യേക ഇളവ് ലഭിച്ചവര്‍ 72 മണിക്കൂറിനുള്ളിലുള്ള കൊവിഡ് ആര്‍ടിപിസിആര്‍ ഫലം കരുതുകയും  വേണം. കൂടാതെ ഇവര്‍ക്ക് ഏഴുദിവസത്തെ ഹോട്ടല്‍ ക്വാറന്റയിന്‍ അതിനുശേഷം ഏഴുദിവസത്തെ ഹോം ക്വാറന്റയ്ന്‍ എന്നിവ നിര്‍ബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button