Latest NewsNewsInternational

ഫോട്ടോഷൂട്ടിനിടെ മോഡലിനെ പുള്ളിപ്പുലി ആക്രമിച്ചു: കവിളിലും ചെവിയിലും മാറി മാറി കടിച്ചു, ഗുരുതര പരിക്ക്

ഫോട്ടോഷൂട്ടിനിടെ മോഡലിനെ ആക്രമിച്ച് പുള്ളിപ്പുലി. പുലിയുടെ ആക്രമണത്തിൽ മോഡലിന് ഗുരുതര പരിക്ക്. ജർമ്മനിയിലാണ് സംഭവം. ജെസീക്ക ലീഡോൾഫ് എന്ന 36കാരിക്കാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വാർത്താ മാധ്യമമായ ബിൽഡിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജർമ്മനിയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍വച്ചായിരുന്നു സംഭവം. ഇവിടെ വെച്ച് പുള്ളിപ്പുലിയുടെ കൂട്ടിൽ വെച്ച് ഫോട്ടോഷൂട്ട് നടത്തഹാവേയായിരുന്നു ആക്രമണം. യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിലാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പുള്ളിപ്പുലി എന്റെ കവിളിലും ചെവിയിലും തലയിലും നിരന്തരം കടിച്ചെന്നു ജെസീക്ക പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button