Latest NewsIndiaInternational

കാബൂൾ സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യയെ സംശയിക്കണമെന്ന് പാകിസ്ഥാൻ

'വർഷങ്ങളായി ന്യൂ ഡൽഹിയിൽ തീവ്രവാദ സങ്കേതങ്ങൾ ഉണ്ടായിരുന്നു, പല പാശ്ചാത്യ പത്രപ്രവർത്തകരും ഇത് അവഗണിച്ചു'

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നിൽ ഇന്ത്യയെ സംശയിക്കണമെന്ന് അമേരിക്കയോട് പാകിസ്ഥാൻ എഴുത്തുകാരൻ. പാക്കിസ്ഥാനിലെ ഡെയ്‌ലി ടൈംസിന്റെ കോളമിസ്റ്റായ ഹസ്സൻ ഖാൻ ആണ്വ് വ്യാഴാഴ്ച രാത്രി കാബൂൾ ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയെ ‘സാധ്യതയുള്ള പ്രതി’യായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ഹസൻ ഖാൻ വിശ്വസിക്കുന്നു.

‘ഇത് വളരെ അപകീർത്തികരമാണെന്ന് തോന്നാമെങ്കിലും കാബൂൾ എയർപോർട്ടിൽ 60 പേരുടെ ജീവൻ അപഹരിച്ച ഇന്നത്തെ ഭീകരാക്രമണത്തിന്റെ പ്രതിയായി അമേരിക്ക ഇന്ത്യയെ ശ്രദ്ധിക്കേണ്ടതുണ്ട്.’ എന്ന് ഇയാൾ പറയുന്നു. ‘വർഷങ്ങളായി ന്യൂ ഡൽഹിയിൽ തീവ്രവാദ സങ്കേതങ്ങൾ ഉണ്ടായിരുന്നു, പല പാശ്ചാത്യ പത്രപ്രവർത്തകരും ഇത് അവഗണിച്ചു,’ ഖാൻ കൂട്ടിച്ചേർത്തു. താലിബാനുമായി പാക്കിസ്ഥാന്റെ സഹകരണം എല്ലവർക്കും അറിയാവുന്നതിനാൽ തന്നെ ഡെയ്‌ലി ടൈംസ് കോളമിസ്റ്റിന്റെ അഭിപ്രായങ്ങൾ ഇപ്പോൾ ലോകം തന്നെ പരിഹസിക്കുകയാണ്.

അതേസമയം അഫ്ഗാനിസ്ഥാനിലെ ഐസിസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ നടത്തിയ ഭീകരാക്രമണമാണെന്ന് ആണ് സംശയിക്കുന്നത്. കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ISKP ഇതിനകം ഏറ്റെടുത്തിട്ടുമുണ്ട്. ISIS-K യും ISKP യും ഇറാഖിലും സിറിയയിലും ഉയർന്നുവന്ന ISIS- ന്റെ പ്രാദേശിക അനുബന്ധമാണ്. മാത്രമല്ല, അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം, ഐസിസ്, അൽ-ഖ്വയ്ദ ഭീകരർ എന്നിവരുൾപ്പെടെ രാജ്യത്തെ തടവറകളിൽ നിന്ന് ധാരാളം തടവുകാരെ അവർ മോചിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

ഈ തീവ്രവാദികൾ ഇപ്പോൾ വെളിയിൽ സ്വൈര്യ വിഹാരം നടത്തുകയാണ്. കൂടാതെ, മുൻകാലങ്ങളിൽ, താലിബാന്റെ ഹഖാനി ശൃംഖലയും ISKP യും രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ പരസ്പരം സഹകരിച്ചിരുന്നു. ഇവർക്കും ഇപ്പോൾ സ്വതന്ത്രമായി ഭഭീകര പ്രവർത്തനങ്ങൾ നടത്താനാവും. വ്യാപകമായി അറിയപ്പെടുന്ന താലിബാന് പാകിസ്ഥാൻ ഐഎസ്‌ഐയുമായി നല്ല ബന്ധമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button