Latest NewsNewsFootballInternationalSports

യുവേഫ ചാമ്പ്യൻസ് ലീഗ്: ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ

ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ. പിഎസ്ജിയും മാഞ്ചസ്റ്റർ സിറ്റിയും ഓരോ ഗ്രൂപ്പിൽ ഇടംപിടിച്ചു. ബയേൺ ബാഴ്സ പോരാട്ടം വീണ്ടും വരുമെന്നതും ശ്രദ്ധേയമായി.

സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും നേർക്കുനേർ വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തിനിടെയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ക്രമം തീരുമാനിക്കപ്പെടുന്നത്. ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ആർ ബി ലെയ്പ്സിഗ്, ക്ലബ് ബ്രുജ് ടീമുകളും ഗ്രൂപ്പ്‌ എയിൽ ഏറ്റുമുട്ടും.

മുൻ ചാമ്പ്യന്മാരായ ലിവർപൂളിനും കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. ഗ്രൂപ്പിൽ കരുത്തരായ അത്ലാന്റിക്കോ മാഡ്രിഡ്, എ സി മിലാൻ, പോർട്ടോ ടീമുകളാണ് എതിരാളികൾ. ബാഴ്സലോണയും ബയേൺ മ്യുണിക്കും വീണ്ടും നേർക്കുനേർ വരുന്നത് ഗ്രൂപ്പ്‌ ഘട്ടത്തിലെ സവിശേഷതയാണ്. കഴിഞ്ഞ തവണ ബയേണിന് മുന്നിൽ 2-8ന് തകർന്നടിഞ്ഞതിന്റെ നാണക്കേട് ഇനിയും ബാഴ്സയ്ക്ക് മാറിയിട്ടില്ല.

റയൽ മാഡ്രിഡിനൊപ്പം ഗ്രൂപ്പ് ഡിയിൽ ഇന്റർ മിലാൻ, ഷാക്തർ ടീമുകൾക്ക് പുറമെ അരങ്ങേറ്റക്കാരായ മോൾഡോവൻ ക്ലബ് ഷെരീഫും ഇടം പിടിച്ചു. നിലവിലെ ജേതാക്കളായ ചെൽസിയുടെ ഗ്രൂപ്പ് എച്ചിൽ യുവന്റസ്, സെനിത്, മൽമോ എന്നിവരാണ് എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് താരതമ്യേന ഭേദപ്പെട്ട എതിരാളികളെയാണ് ലഭിച്ചത്. യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യാറയലിന് പുറമെ അറ്റ്ലാന്റ, യങ്‌ ബോയ്സ് ടീമുകളാണ് യുണൈറ്റഡ് നേരിടേണ്ടത്.

Read Also:- ബലാത്സംഗക്കേസിൽ മാഞ്ചസ്റ്റർ സിറ്റി താരം പിടിയിൽ

ഗ്രൂപ്പ് സിയിൽ സ്പോർട്ടിംഗ് സിപി, ബൊറുസിയ ഡോർടുമുണ്ട്,അയാക്സ്, ബെസിക്താസ് ടീമുകളും ഗ്രൂപ്പ്‌ ജിയിൽ ലില്ലെ, സെവിയ്യ, എഫ് സി സാൽസ്ബാർഗ്, വേൾഫ്‌സ്ബർഗ് ക്ലബ്ബുകളും നേർക്കുനേർ ഏറ്റുമുട്ടും. അടുത്ത മാസം 14നാണ് ഗ്രൂപ്പ് ഘട്ടം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button