Latest NewsUAENewsInternationalGulf

പാകിസ്താനിൽ നിന്നും ദുബായ് വഴി യാത്ര ചെയ്യുന്നവർക്ക് എമിറേറ്റ്‌സിന്റെ പുതിയ നിർദേശം

ദുബായ്: പാകിസ്താനിൽ നിന്നും ദുബായ് വഴി ചൈനയിലേക്കും ഹോങ്കോംഗിലേക്കും യാത്ര ചെയ്യുന്നവർ പിസിആർ പരിശോധന നടത്തണം. എമിറേറ്റ്‌സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് എമിറേറ്റ്‌സ് എയർലൈൻസ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: അതിഭീകരമായ ഒരു കൂട്ടക്കൊലയുടെ കഥ: കൊന്നുതള്ളിയത് 10 ലക്ഷം പേരെ, സന്തോഷ് ജോർജ് കുളങ്ങര

ഓഗസ്റ്റ് 27 മുതൽ ഇത് നിർബന്ധമാക്കിയിട്ടുണ്ട്. പാകിസ്താനിൽ നിന്നും ദുബായ് വഴി ചൈനയിലേക്കും ഹോങ്കോംഗിലേക്കും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അവർ ഫ്‌ളൈറ്റിൽ കയറുന്നതിന് മുൻപ് കോവിഡ് പിസിആർ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് എമിറേറ്റ്‌സ് കമ്പനി അറിയിച്ചിരിക്കുന്നത്.

പാകിസ്താനിൽ നിന്നും വരുന്നവർ വിമാനം പുറപ്പെടുന്നതിന് ആറു മണിക്കൂർ മുൻപ് പിസിആർ പരിശോധന നടത്തണമെന്ന് നേരത്തെ യുഎഇ അധികൃതർ വ്യക്തമാക്കിയിരുന്നു.

Read Also: എന്തു പറ്റി, ആറ് മണിക്ക് കാണാറേയില്ലല്ലോ: മുഖ്യമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button