CricketLatest NewsNewsSports

ക്രിക്കറ്റിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവന സുവർണലിപികളിൽ എഴുതപ്പെടും: ഗാംഗുലി

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നിക്ക് ആശംസകൾ നേർന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കർണാടക ക്രിക്കറ്റിന് സ്റ്റുവർട്ട് ബിന്നി നൽകിയ സംഭാവനകൾ സുവർണലിപികളിൽ എഴുതപ്പെടുമെന്ന് ഗാംഗുലി പറഞ്ഞു.

‘സ്റ്റുവർട്ട് ബിന്നിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന് ഒരു നീണ്ട കരിയർ ഉണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഒരു മികച്ച അന്താരാഷ്ട്ര സജ്ജീകരണത്തിന്റെ അടിസ്ഥാനമാണ്. അതിൽ ബിന്നിയുടെ സംഭാവന വളരെ വലുതാണ്. നിരവധി പ്രശസ്ത കളിക്കാരെ സൃഷ്ടിച്ച കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവന സുവർണലിപികളിൽ എഴുതപ്പെടും. അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിൽ എല്ലാ വിജയങ്ങളും ഞാൻ ആശംസിക്കുന്നു’ ഗാംഗുലി പറഞ്ഞു.

Read Also:- ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം ഇപ്പോഴും 37കാരനായ ബിന്നിയുടെ പേരിലാണ്. കർണാടകയിൽ നിന്നുള്ള പേസ് ബോളിംഗ് ഓൾറൗണ്ടറായ ബിന്നി ഇന്ത്യക്കായി 6 ടെസ്റ്റുകളും 14 ഏകദിനങ്ങളും രണ്ടു ടി20 മത്സരങ്ങളും കളിച്ചു. 1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഓൾറൗണ്ടർ റോജർ ബിന്നിയുടെ മകനാണ് സ്റ്റുവാർട്ട് ബിന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button