Latest NewsFootballNewsSports

യുവേഫയുടെ നിർണായക കൺവെൻഷൻ: സൂപ്പർ ക്ലബ്ബുകൾ പുറത്ത്

നിയോൺ: യുവേഫയുടെ നിർണായക കൺവെൻഷനിൽ നിന്ന് യൂറോപ്യൻ വമ്പന്മാരായ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റ്‌സ് ടീമുകൾ പുറത്ത്. സൂപ്പർ ലീഗ് പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്ന മൂന്ന് ക്ലബുകളെയും സെപ്റ്റംബർ 9, 10 തീയതികളിൽ സ്വിസർലാൻഡിൽ നടക്കുന്ന കൺവെൻഷനിൽ ക്ഷണിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയും, സാമ്പത്തിക പ്രതിസന്ധിയും ചർച്ച ചെയ്യാനാണ് നിർണായക യോഗം. യൂറോപ്യൻ ക്ലബ് പ്രതിനിധികൾ, അംഗരാജ്യങ്ങൾ ലീഗ് പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക.

കളിക്കാരുടെ വേതനം ക്ലബ്ബ് വരുമാനത്തിന്റെ 70 ശതമാനത്തിൽ കൂടരുത് എന്ന നിബന്ധന ചർച്ചയിൽ ഉയരുമെന്നാണ് സൂചന. 6, 7 തീയതികളിൽ നടക്കുന്ന യൂറോപ്യൻ ക്ലബ് അസോസിയേഷൻ മീറ്റിങ്ങുകളിലും ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബ്ബുകൾ പങ്കെടുക്കില്ല.

Read Also:- കോഹ്‌ലിയുടെ മോശം ഫോം: വിലയിരുത്തലുമായി ഇർഫാൻ പത്താൻ

യുവേഫയെ വെല്ലുവിളിച്ച് യൂറോപ്പിലെ 12 വമ്പൻ ക്ലബ്ബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബ്ബുകൾ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പർ ലീഗിൽ നിന്ന് പിൻവാങ്ങിയിരുന്നു. എസി മിലാൻ, ഇന്റർ മിലാൻ, അത്ലാന്റിക്കോ മാഡ്രിഡ്, ലിവർപൂൾ, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, ചെൽസി, മാഞ്ചസ്റ്റർ സിറ്റി ക്ലബുകളാണ് പിന്മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button