Latest NewsCricketNewsSports

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്: ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ ഇന്ത്യൻ ടീമിൽ

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനം. ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയോട് ടീം മാനേജ്മെന്റിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ബിസിസിഐ താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ സ്റ്റാൻഡ്ബൈ താരമായി പ്രസിദ്ധ് ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിനൊപ്പമുണ്ട്. ഈ വർഷം മാർച്ചിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്കായി താരം അരങ്ങേറ്റം കുറിച്ചിരുന്നു. അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലിൽ തുടക്കം.

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ തളച്ചാൽ പരമ്പര ജയിക്കാമെന്ന് മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് നായകൻ ജോ റൂട്ട് പറഞ്ഞു.

Read Also:- വൃക്കകളെ സംരക്ഷിക്കാൻ ‘മാതള ജ്യൂസ്’

ലീഡ്‌സ് ടെസ്റ്റിലെ തകർച്ചക്ക് പിന്നാലെ ടീമിൽ മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സൂപ്പർ സ്പിന്നർ ആർ അശ്വിന്റെ മടങ്ങി വരവ് ഏറെക്കുറെ ഉറപ്പാണ്. ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തലും അശ്വിൻ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button