KeralaLatest NewsNews

വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം : സഹപാഠി അറസ്റ്റില്‍

കല്‍പ്പറ്റ : പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സഹപാഠിയായ യുവാവിനെ പോലീസ്
അറസ്റ്റ് ചെയ്തു. കാസര്‍കോഡ് അയന്നൂര്‍ പൊന്‍മലക്കുന്നേല്‍ ഷിനോജ് ജോസഫാണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി വൈത്തിരി സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നൽകിയത്.

Read Also : അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് വാക്സിൻ : മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സിന് പരീക്ഷണത്തിന് അനുമതി 

മൈസുരുവില്‍ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈത്തിരി എസ് എച്ച്‌ ഒ ജയപ്രകാശും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. രണ്ട് വര്‍ഷം മുന്‍പ് പെണ്‍കുട്ടി മൈസൂരിലെ കോളജില്‍ പഠിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത് തുടര്‍ന്ന് വിവാഹവാ​ഗ്ദാനം നല്‍കി യുവാവ് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഷിനോജ് ​ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button